BusinessQatar

ഈദ് ആഘോഷത്തിൽ ഖത്തർ; ചെറുകിട വിപണികളിൽ വൻ തിരക്ക്

ദോഹ: ഈദുൽ അദ്ഹ ആഘോഷത്തിനായുള്ള സമ്പൂർണ്ണ ഒരുക്കത്തിൽ രാജ്യം. രാജ്യത്തെ മിക്ക ഷോപ്പിംഗ് സെന്ററുകളിലും റീട്ടെയിൽ കടകളിലും വൻ തിരക്കാണ് സമീപദിവസങ്ങളിൽ അനുഭവപ്പെടുന്നത്. പൗരന്മാരും താമസക്കാരും ഒരേ സമയം ഖത്തർ ചെറുകിട വിപണിയിൽ ഈദ് അനുബന്ധ വസ്തുക്കൾ വാങ്ങാനായെത്തുന്നുണ്ട്. വസ്ത്രങ്ങളും ചെരുപ്പുകളും ഗിഫ്റ്റുകളും വിൽക്കുന്ന സാധാരണ കടകളിലാണ് കൂടുതൽ ജനങ്ങൾ എത്തുന്നത്.

ഖത്തറിലെ സൂഖ് അലി മാർക്കറ്റ് ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് ഏറെ പ്രിയങ്കരമാണ്. ഈദിന് മുന്നോടിയായി പതിവിലും കവിഞ്ഞ തിരക്കാണ് സൂഖ് അലിയിൽ അനുഭവപ്പെടാറുള്ളത്. ഇക്കുറിയും മാറ്റമില്ല. വസ്ത്രങ്ങൾ തയ്പ്പിക്കുന്ന ടൈലറിംഗ് ഷോപ്പുകളിലും തിരക്കുണ്ട്. ദുൽഹജ്ജ് ആദ്യദിവസങ്ങൾ മുതൽ തന്നെ പല കുടുംബങ്ങളും പുതുവസ്ത്രവും അനുബന്ധവസ്തുക്കളും വാങ്ങാനെത്തിയെന്നും അവശേഷിക്കുന്നവർ ചേർന്ന് മാത്രമാണ് അവസാനദിവസങ്ങളിലെ ഈ അമിതമായ തിരക്കെന്നും വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.

സുഗന്ധദ്രവ്യങ്ങളാണ് ഈദ് വിപണിയെ സജീവമാകുന്ന മറ്റൊരുത്പന്നം. ഊദുകൾക്കും പെർഫ്യൂമുകൾക്കും ഡിമാന്റ് കുതിച്ചുയരുകയാണെന്നു വ്യാപാരികൾ അഭിപ്രായപ്പെടുന്നു. ഒപ്പം വാച്ചുകൾക്കും റോസറി ആഭരണങ്ങൾക്കും ആവശ്യക്കാരേറുന്നതായും വ്യാപാരികൾ പറയുന്നു. ഫ്ലവർ ബൊക്കെകളും മധുരപലഹാരങ്ങളും ഈദ് വിപണിയിൽ ജനപ്രിയ വിൽപ്പനയിൽ തന്നെ തുടരുന്നുണ്ട്.

കോവിഡ് മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായി സൂക്കുകളുടെയും മാർക്കറ്റുകളുടെയും പ്രവർത്തന ശേഷി 50 ശതമാനത്തിലേക്ക് ഉയർത്തിയതും കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പ്രവേശനം അനുവദിച്ചതും കുടുംബങ്ങളുടെ ഒഴുക്കിനും മാർക്കറ്റിൽ തിരക്കേറാനും കാരണമായിട്ടുണ്ട്. ഖത്തറിൽ കോവിഡ് ഭീതി ഏറെക്കുറെ പൂർണമായും ഇല്ലാതായതും ചെറുകിട ബിസിനസ് മേഖലയുടെ പുത്തനുണര്വിന് കരുത്തേകി. അതേ സമയം മാർക്കറ്റുകളിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കപ്പെടാൻ ആരോഗ്യവകുപ്പിന്റെ കർശനമാനദണ്ഡങ്ങൾ തുടരുന്നുണ്ട്. 

(Pic and content courtesy: Gulf Times)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button