WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

സെപ്‌തംബർ 1 വരെ ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പാസ്പോർട്ട്, പിസിസി സേവനങ്ങൾ ഉണ്ടാകില്ല

ഇന്ന്, ഓഗസ്റ്റ് 29, ഖത്തർ സമയം വൈകുന്നേരം 5.30 മുതൽ സെപ്‌തംബർ 2, പുലർച്ചെ 3.30 വരെ പാസ്പോർട്ട് സേവ പോർട്ടലിൽ അറ്റകുറ്റപ്പണികൾ നടക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഇക്കാരണം കൊണ്ട് ഇന്ന് വൈകുന്നേരം 4 .30 മുതൽ സെപ്‌തംബർ 1 വരെ പാസ്പോർട്ട് സേവനങ്ങളും, പാസ്പോർട്ട് അനുബന്ധ സേവനങ്ങളായ തത്കാൽ പാസ്പോർട്ട്, പിസിസി എന്നിവ ലഭ്യമാകില്ലെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.

അതേസമയം കോൺസുലാർ സേവനങ്ങൾ, വിസ സേവനങ്ങൾ എന്നിവക്ക് ഈ ദിവസങ്ങളിൽ മുടക്കമുണ്ടാകില്ലെന്നും എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button