Qatarsports

ഛേത്രിയുടെ രണ്ട് ഗോളുകൾ. ബംഗ്ളാദേശിനെതിരെ ഇന്ത്യക്ക് എതിരില്ലാത്ത ജയം. 

ദോഹ: ലോകകപ്പ്, ഏഷ്യാകപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – ബംഗ്ളാദേശ് മത്സരത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോല്പിച്ച് ഇന്ത്യ റൗണ്ടിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. രണ്ടു ഗോളും നേടിയത് സുനിൽ ഛേത്രിയാണ്. 

ആദ്യപകുതി ഗോൾരഹിതമായി കടന്ന് പോയ മത്സരത്തിൽ 73-ആം മിനിറ്റിൽ മലയാളിയായ ആഷിക് കരുണിയാൻ നൽകിയ ക്രോസ് ഛേത്രി ഹെഡ് ചെയ്തതായിരുന്നു ആദ്യ ഗോൾ. ഇഞ്ചുറി ടൈമിൽ സുരേഷിന്റെ പാസിൽ ഛേത്രി രണ്ടാമതും ഗോൾ അടിച്ചുകയറ്റി അവസാന 12 മിനിറ്റിൽ രണ്ട് ഗോളുകളോടെ ടീം വിജയം മികവുറ്റതാക്കി.

ആദ്യപകുതിയിൽ ചിംഗ്ലന്സനയുടെ ഹെഡ്ഡറും ബ്രണ്ടൻ ഫെർണാണ്ടസിന്റെ പാസിൽ മൻവീറിന്റെ മുന്നേറ്റശ്രമവും ബംഗാളി പ്രതിരോധനിരക്ക് തടയാനായി.

7 മത്സരങ്ങളിലായി 3 സമനിലയും ഒരു ജയവുമടക്കം ആറ് പോയിന്റ് നേടിയ ടീം ഇന്ത്യ ഇതോടെ ഗ്രൂപ്പ് ഇ യിൽ മൂന്നാം സ്ഥാനത്ത് എത്തി. ജൂണ് 15 ന് അഫ്‌ഗാനിസ്ഥാനെതിരെ നടക്കുന്ന അടുത്ത മത്സരം ഏഷ്യാ കപ്പിൽ യോഗ്യത നേടാൻ ഇന്ത്യക്ക് നിർണായകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button