Qatar

റസിഡൻസി പെർമിറ്റ് റദ്ദാക്കിയാൽ 14 ദിവസത്തിനകം രാജ്യം വിടണം: ഖത്തർ ആഭ്യന്തര മന്ത്രാലയം

ഖത്തറിൽ റസിഡൻസി പെർമിറ്റ് (ആർപി) റദ്ദാക്കിയാൽ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച “Safe Travels” എന്ന വെബിനാറിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് പാലിക്കേണ്ട നടപടിക്രമങ്ങളെയും യാത്രാ നിർദ്ദേശങ്ങളെയും കുറിച്ച് വെബിനാറിൽ വിശദീകരിച്ചു.

സമയപരിധി രണ്ടാഴ്ചയായി കുറച്ചു

മുമ്പ് റസിഡൻസി പെർമിറ്റ് റദ്ദാക്കിയ ശേഷം രാജ്യത്ത് തുടരാൻ 30 ദിവസത്തെ സമയപരിധി ലഭിച്ചിരുന്നു. എന്നാൽ നിലവിൽ ഇത് രണ്ടാഴ്ചയായി (14 ദിവസം) കുറച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ എയർപോർട്ട് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിലെ ക്യാപ്റ്റൻ അലി അഹമ്മദ് അലി അൽ കുവാരി വ്യക്തമാക്കി.

നിയമലംഘകർക്ക് പിഴ

നിശ്ചിത രണ്ടാഴ്ചത്തെ സമയപരിധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർ പ്രതിദിനം 10 ഖത്തർ റിയാൽ (QR 10) വീതം പിഴയൊടുക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button