Qatar

ഫിഫ ലോകകപ്പ്: ഖത്തറിന്റെ മത്സരങ്ങൾ സൗജന്യമായി കാണാം; ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ ബിഗ് സ്ക്രീൻ ലൈവ്

ഫിഫ ലോകകപ്പ് 2026-ൽ ഖത്തർ ദേശീയ ടീമിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ തത്സമയം കാണാൻ കായികപ്രേമികൾക്ക് അവസരമൊരുങ്ങുന്നു. ദോഹയിലെ ‘3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം’ ആണ് ലൈവ് സ്ക്രീനിംഗിന് ആതിഥേയത്വം വഹിക്കുന്നത്. ഖത്തർ ടീമിനെ ഒന്നിച്ച് പിന്തുണയ്ക്കാൻ ഫുട്ബോൾ ആരാധകരെ മ്യൂസിയം അധികൃതർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ക്ഷണിച്ചു.

മത്സരങ്ങളുടെ സമയക്രമം

  • ഖത്തർ vs കാനഡ: ജൂൺ 19 വെള്ളിയാഴ്ച പുലർച്ചെ 1 മണിക്ക് (ഖത്തർ സമയം).
  • ഖത്തർ vs ബോസ്നിയ ആൻഡ് ഹെർസഗോവിന: ജൂൺ 24 ബുധനാഴ്ച രാത്രി 10 മണിക്ക് (ഖത്തർ സമയം).

പ്രവേശനം സൌജന്യം

മ്യൂസിയത്തിന്റെ ‘ആക്സസ് ബിൽഡിംഗിന്റെ’ ഏഴാം നിലയിലാണ് (Level 7) ലൈവ് സ്ക്രീനിംഗ് സജ്ജീകരിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം പൂർണ്ണമായും സൌജന്യമായിരിക്കും. ഇതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല.

Related Articles

Back to top button