WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatar

ഖത്തറിൽ സൂപ്പർ മാർക്കറ്റ് ശൃംഖല കൂടുതൽ വിപുലീകരിച്ച് ഹയ അൽ നുജും ഗ്രൂപ്

ദോഹ: ഖത്തറിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയിലേക്ക് പുതിയ ബ്രാഞ്ച് കൂടെ തുറന്ന് ബ്രാൻഡ് ഫുഡ് ഗ്രോസറി. ഖത്തർ കർത്തിയത്തിലാണ് ലാഫർ അബ്ദുൽ ഹാദി അൽ അഹ്ബാബി ഹയ അൽ നുജും ഗ്രൂപ്പ് ചെയർമാൻ ഹാരിസ് വെള്ളേരി,മുഹമ്മദ് അലി അമ്പലക്കണ്ടി ,നൗഷദ് പുത്തലത് , ഹാഷിം തങ്ങൾ ഇയ്യംകോട് എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. ഗ്രോസറി , ഫ്രഷ് പഴം-പച്ചക്കറി, സൗന്ദര്യവര്‍ധക വസ്തുക്കൾ, ഇലക്ട്രോണിക്‌സ്, സ്‌റ്റേഷനി തുടങ്ങിയ ഉൽപന്നങ്ങളുടെ വലിയ ശ്രേണി തന്നെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
നഗരങ്ങളിൽ മാത്രമല്ല പ്രാന്തപ്രദേശങ്ങളിലും മറ്റു കേന്ദ്രങ്ങളിലും ഹയ അൽ നുജും ഗ്രൂപ്പ് സാന്നിധ്യം വർധിപ്പിക്കുകയാണെന്നും ലോകോത്തര ഷോപ്പിങ് അനുഭവം കൂടുതൽ ഖത്തർ പ്രദേശങ്ങളിൽ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വർഷത്തിനുള്ളിൽ പത്ത് പുതിയ സൂപ്പർ മാർക്കറ്റുകൾ കൂടി ഖത്തറിൽ തുറക്കും. ഇതിലൂടെ കൂടുതൽ തൊഴിലവസരം നൽകുന്നതുമാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button