Qatar

ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആദ്യ ദേശീയ സമ്മേളനത്തിന് ദോഹയിൽ തുടക്കം

ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആദ്യ ദേശീയ സമ്മേളനം തിങ്കളാഴ്ച ദോഹയിൽ ആരംഭിച്ചു. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യയുടെയും പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദിന്റെയും നേതൃത്വത്തിലാണ് പരിപാടി.

രണ്ട് മന്ത്രാലയങ്ങളും സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ പരിപാടിയിൽ മന്ത്രിമാർ, സർക്കാർ അധികാരികളുടെ തലവൻമാർ, ഉന്നത ഉദ്യോഗസ്ഥർ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ മേഖലകളിലെ വിദഗ്ധർ എന്നിവർ പങ്കെടുക്കുന്നു.

ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ ഖത്തർ നിർവഹിക്കുന്ന പ്രധാന ശ്രമങ്ങളെ ചിത്രീകരിക്കുന്ന ഒരു ഡോക്യുമെന്ററി സിനിമയുടെ പ്രദർശനം ഉദ്ഘാടനച്ചടങ്ങിൽ നടന്നു. തുടർന്ന് സമ്മേളന ഉദ്ഘാടനം മുനിസിപ്പാലിറ്റി മന്ത്രി നിർവഹിച്ചു.

Related Articles

Back to top button