Qatar

ഹരിപ്പാട് പ്രവാസി കൂട്ടായ്മ ഇഫ്താർ വിരുന്നും വാർഷിക കലാസന്ധ്യ പ്രഖ്യാപനവും നടന്നു

ഖത്തറിലെ ഹരിപ്പാട് പ്രവാസികളുടെ കുട്ടായ്മ ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഖത്തറിന്റെ ഇഫ്താർ സംഗമം വെള്ളിയാഴ്ച ദോഹയിലെ അൽബിദ പാർക്കിൽ വെച്ചു സംഘടിപ്പിച്ചു. സന്നിഹിതരായിരുന്ന എല്ലാവരെയും യോഗത്തിൽ പ്രസിഡന്റ്‌ സുമേഷ് പുത്തൻ സ്വാഗതം ചെയ്തു.

അതേസമയം, ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഖത്തറിന്റെ വാർഷിക ആഘോഷമായ, സ്‌മൃതിലയം 2023 സംഗീത നൃത്തകലാ സന്ധ്യ, മെയ്‌ 26നു വൈകിട്ട് 06മണി മുതൽ ഗ്ലോബൽ അക്കാദമി ഹാളിൽ വെച്ചു പ്രശസ്ത റിയാലിറ്റി ഷോകളിലൂടെ പ്രിയങ്കരനായ സിനിമ പിന്നണി ഗായകൻ ശ്രീ വൈഷ്ണവ് ഗിരീഷിന്റെ നേതൃത്വത്തിൽ ദോഹയിലെ പ്രശസ്ത കലാകാരന്മാർ ഒരുക്കുന്ന സംഗീത നൃത്ത കലാസന്ധ്യ നടത്തപ്പെടുന്ന വിവരം ഭാരവാഹികൾ അറിയിച്ചു. എത്തിച്ചേർന്നവർക്ക് ജനറൽ സെക്രട്ടറി പ്രശാന്ത് ചക്കാലേത്ത് നന്ദി രേഖപെടുത്തി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button