ടോക്കിയോ: ചരിത്രത്തിലാദ്യമായി ഖത്തറിന് ഒളിമ്പിക്സിൽ സ്വർണം. വെയ്റ്റ് ലിഫ്റ്റിംഗ് താരം ഫാരിസ് ഇബ്രാഹിമാണ് ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ചത്. പുരുഷന്മാരുടെ 96 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിംഗിലാണ് ഇരുപത്തിമൂന്ന്കാരനായ ഖത്തറിന്റെ ഫാരിസ് ഇബ്രാഹിം സ്വർണമെഡൽ കരസ്ഥമാക്കിയത്. മത്സരത്തിൽ 402 കിലോഗ്രാം ഉയർത്തിയ ഫാരിസ് ഇബ്രാഹിമിന്റെ നേട്ടം ഒളിമ്പിക് ചരിത്രത്തിലെ തന്നെ റെക്കോർഡ് ആണ്. ക്ളീൻ ആന്റ് ജെർക്ക് ലിഫ്റ്റിംഗിൽ 225 കിലോ ഉയർത്തിയ റെക്കോർഡും ഇബ്രാഹിമിന്റെ പേരിലാണ്. സ്നാച്ചിൽ 177 കിലോയാണ് ഇബ്രാഹിമിന്റെ വ്യക്തിഗത ബെസ്റ്റ്. വേനസ്വെലയുടെ കെയ്‌ദോമർ വല്ലെനില സാഞ്ചെസ് വെള്ളിയും ജോർജ്ജിയയുടെ ആന്റൻ പ്ലിയസ്നോയ് വെങ്കലവും കരസ്ഥമാക്കി.
2016 റിയോ ഒളിമ്പിക്സിൽ ഹൈ ജമ്പ് ഇനത്തിൽ ഖത്തറിന്റെ മുത്താസ് ബർഷിം കരസ്ഥമാക്കിയ സിൽവർ മെഡലാണ് ഒളിമ്പിക്സിൽ രാജ്യത്തിന്റെ മുൻകാല നേട്ടം.