BusinessQatarUncategorized

ദോഹ-കൊച്ചി, കണ്ണൂർ, മുംബൈ; കുറഞ്ഞ ചെലവിൽ വിമാനസർവീസുമായി ‘ഗോ ഫസ്റ്റ്’

ദോഹ: ദോഹയിൽ നിന്ന് 3 ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങി, ഇന്ത്യയിലെ കുറഞ്ഞ ടിക്കറ്റ് ചെലവിലുള്ള എയർലൈൻ കമ്പനിയായ ‘ഗോ ഫസ്റ്റ്’. ഓഗസ്റ്റ് 5 മുതൽ കണ്ണൂർ, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ഗോ ഫസ്റ്റ് സർവീസുകൾ തുടങ്ങുന്നത്.

കൊച്ചി-ദോഹ സർവീസുകൾ വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ച്ചയിൽ 2 ദിവസങ്ങളിലാണ്. കണ്ണൂർ-ദോഹ ഫ്‌ളൈറ്റുകൾ വെള്ളി, ഞായർ ദിവസങ്ങളിലുമാണ് സർവീസ് നടത്തുക.

ദോഹ-മുബൈ സർവീസുകൾ ആകട്ടെ, തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയിൽ 4 ദിവസങ്ങളിൽ ലഭ്യമാകും.

ഇന്ത്യകാർക്കുള്ള ഖത്തറിന്റെ പുതിയ ട്രാവൽ നയം ഭേദഗതി പ്രഖ്യാപിച്ചിട്ടും, ഇന്ത്യയിൽ നിന്ന് മിക്ക എയർലൈനുകളും സർവീസ് വർധിപ്പിക്കുകയോ പുതിയ റൂട്ടുകൾ ആരംഭിക്കുകയോ തന്നെയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ആഗസ്റ്റ് മാസത്തേക്കുള്ള എയർബബിൾ കരാർ ഇ ന്ന് പുതുക്കുകയും ചെയ്തിട്ടുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button