Qatarsports

ഖത്തർ-ഫിഫ അറബ് കപ്പ്: ടിക്കറ്റ് വിൽപ്പന നാളെ മുതൽ

ദോഹ: ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്പനയുടെ ആദ്യഘട്ടം നാളെ മുതൽ ആരംഭിക്കും. വിസ കാർഡ് ഹോൾഡേഴ്‌സിന് ഈ ഘട്ടത്തിൽ ടിക്കറ്റ് ബുക്കിംഗിൽ മുൻഗണന ലഭിക്കും. ഓഗസ്റ്റ് 3 മുതൽ 17 വരെ നീണ്ടു നിൽക്കുന്ന ഈ ഘട്ടത്തിൽ വിസ കാർഡുള്ളവർക്ക് എപ്പോൾ ബുക്ക് ചെയ്താലും ഒരേ പരിഗണന തന്നെ ലഭിക്കും. ലഭ്യമായ ടിക്കറ്റുകളെക്കാൾ കൂടുതൽ ബുക്കിംഗ് അപേക്ഷകൾ സംഭവിക്കുകയാണെങ്കിൽ, തികച്ചും റാൻഡം ആയ നറുക്കെടുപ്പിലൂടെ അർഹരെ കണ്ടെത്തും. ഇവരെ സെപ്റ്റംബർ പകുതിയോടെ അറിയിക്കുകയും ചെയ്യും.

ടിക്കറ്റ് വിൽപ്പനയുടെ അടുത്ത ഘട്ടം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 12 വരെയാണ്. ഈ ദിവസങ്ങളിൽ ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം ടിക്കറ്റ് എന്ന നിലയിൽ തത്സമയ മുൻഗണന ലഭിക്കും.

വിൽപ്പനയുടെ അവസാന ഘട്ടം നവംബർ 2 മുതൽ ടൂർണമെന്റ് അവസാനിക്കുന്നത് വരെ നീണ്ടുനിൽക്കും. ലഭ്യമായ ടിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ഈ ഘട്ടത്തിൽ ആർക്കും വാങ്ങാവുന്നതാണ്.

ഗ്രൂപ്പ് മത്സരങ്ങൾക്ക് 25 ഖത്തർ റിയാൽ ഉള്ള കാറ്റഗറി 4 ടിക്കറ്റ് മുതൽ ഫൈനലിന് 245 റിയാൽ വില വരുന്ന കാറ്റഗറി 1 ടിക്കറ്റ് വരെ നീളുന്നതാണ് ടിക്കറ്റ് വിലകൾ. കൂടുതൽ വിവരങ്ങൾക്ക്: https://www.fifa.com/tickets

16 അറബ് രാജ്യങ്ങൾ മാറ്റുരക്കുന്ന പ്രഥമ ഫിഫ അറബ് കപ്പ് 2021 നവംബർ 30 മുതൽ ഡിസംബർ 18 വരെയാണ് ദോഹയിലെ വിവിധ സ്റ്റേഡിയങ്ങളിലായി അരങ്ങേറുന്നത്. 2022 ലോകകപ്പിന് കൃത്യം ഒരു വർഷം മുന്നോടിയായി നടക്കുന്ന അറബ് കപ്പിൽ കാണികളായിയെത്തുന്നവർക്ക് ഫാൻ ഐഡി സർവീസ് സെന്ററുകളിൽ നിന്ന് ലഭിക്കുന്ന സ്മാർട്ട് ഐഡി കാർഡുകൾ നിർബന്ധമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button