Qatar

ഗ്രാൻഡ് ഹൈപ്പർമാർകെറ്റിൽ മാംഗോ ഫെസ്റ്റ്, മെയ് 11 വരെ

ദോഹ: ഖത്തറിലെ മുൻനിര റീറ്റെയ്ൽ വ്യാപാര ശൃ൦ഖലയായ ഗ്രാൻഡ്മാള് ഹൈപ്പർമാർകെറ്റിൽ മാംഗോ ഫെസ്റ്റ് വിപുലമായി ആരംഭിച്ചു. വിവിധ ഇനം മാമ്പഴങ്ങളും മാമ്പഴം കൊണ്ടുള്ള വിഭവങ്ങളും ഫെസ്റ്റിവലിൽ ലഭ്യമാണ്.

ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ വൈവിധ്യം തന്നെയാണ് മുഖ്യ ആകർഷണം. മല്ലിക, മൽഗോവ, ബദാമി , നീലം, അൽഫോൻസാ തുടങ്ങി മുപ്പതോളം മാമ്പഴങ്ങൾ മാംഗോ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വ്യത്യസ്‍ത രാജ്യങ്ങളിൽ നിന്നുള്ള വിവിധയിനം മാമ്പഴങ്ങൾക് പുറമേ മാമ്പഴം കൊണ്ടുള്ള പായസം, പുഡ്ഡിംഗ്, ബേക്കറികൾ, കേക്കുകൾ, അച്ചാറുകൾ, ജ്യൂസുകൾ, കറികൾ തുടങ്ങിയ വിഭവങ്ങളും ഇപ്പോൾ പ്രത്യേക ഓഫറിൽ ഒരുക്കിയിട്ടുണ്ട്.

ഗ്രാൻഡ് മാംഗോ ഫെസ്റ്റ് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. സിഇഒ ശരീഫ് ബി സി, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, അഡ്മിൻ മാനേജർ നിതിൽ , PR മാനേജർ സിദ്ദീഖ്, മാൾ മാനേജർ നവാബ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ എന്നിവർ പങ്കെടുത്തു.

2025 മെയ് 11 നു മംഗോ ഫെസ്റ്റ് സമാപിക്കും. എല്ലാ ഉപഭോക്താക്കളെയും ഈ ഫെസ്റ്റ് സന്ദർശിക്കാനും ഓഫറുകൾ പരമാവധി ഉപയോഗപ്പെടുത്താനും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button