Qatar

ഖത്തറിൽ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു

ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു. പത്തനംതിട്ട തിരുവല്ല കാവുംഭാഗം സ്വദേശി സുഭാഷ് ജോൺ മാത്യു (36) ആണ് ഇന്ന് ദോഹ ഹമദ് ജനറൽ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 8 വർഷമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കൽ കമീഷനിൽ എക്‌സ് റേ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. കോട്ടയം ചാമക്കാലയിൽ വിനിത എൽസ ഭാര്യയും രുതുലിൻ മകളുമാണ്. മാതാവ് സുശീല മാത്യൂസ് ഖത്തറിലുണ്ട്. സുഭാഷിന്റെ മരണത്തിൽ മലയാളി കൂട്ടായ്‌മ ‘ഫ്രണ്ട്സ് ഓഫ് തിരുവല്ല’ അനുശോചനം രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button