Qatar

ദോഹ മെട്രോ സർവീസ് രാത്രി 12:30 വരെ നീട്ടി

ദോഹ: ഫിഫ അറബ് കപ്പ് യോഗ്യത മത്സരങ്ങൾ പരിഗണിച്ച് ഖത്തർ മെട്രോ സർവീസുകൾ രാത്രി 12:30 വരെ നീട്ടിയതായി ദോഹ ആന്റ് ലുസൈൽ മെട്രോ അറിയിച്ചു. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും അൽ സദ്ദ് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലുമായി നടക്കുന്ന യോഗ്യത മത്സരങ്ങൾ ജൂണ് 25 ന് അവസാനിക്കും. കാണികൾക്ക് സൗകര്യപ്രദമാവുന്ന വിധത്തിലാണ് പുതിയ സമയക്രമീകരണം. അതേ സമയം പുതിയ സമയക്രമം തുടരുമോ എന്നതിനെക്കുറിച്ച് അറിവായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button