Qatar

ഖത്തറിൽ ഈദുൽ ഫിത്തർ മെയ് 2 ന്

ദോഹ: മേഖലയിലെവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഖത്തറിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ മെയ് 2, തിങ്കളാഴ്ച ആയിരിക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം ഔഖാഫ് അറിയിച്ചു.

മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ഇന്ന് ചേർന്ന യോഗത്തിന് ശേഷം ഖത്തർ ടിവിയിൽ ചെയർമാൻ ഷെയ്ഖ് ഡോ തഖിൽ അൽ ഷമ്മാരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ പെരുന്നാൾ തിങ്കളാഴ്ച ആയിരിക്കുമെന്ന് മൂൺ സെറ്റിംഗ് കമ്മറ്റികൾ വ്യക്തമാക്കി. ഒമാനിൽ ഒരു ദിവസം വൈകിയാണ് നോമ്പ് തുടങ്ങിയത് എന്നതിനാൽ മാസപ്പിറവി നിരീക്ഷണം നാളെ മാത്രമായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button