Qatar
ഖത്തറിൽ ഇനി ആഡംബര കപ്പലുകളുടെ സീസൺ; ക്രൂയിസ് ഷിപ്പുകൾ ദോഹ തീരത്തേക്ക്
ഫ്രഞ്ച് ക്രൂയിസ് കപ്പൽ ഡോക്കിംഗ് ദോഹ തുറമുഖത്ത് ലാൻഡ് ചെയ്തതോടെ ഖത്തറിലെ 2022/2023 ക്രൂയിസ് സീസൺ ഔദ്യോഗികമായി ദോഹ തുറമുഖത്ത് ഡോക്കിംഗ് ആരംഭിച്ചതായി ഞായറാഴ്ച മവാനി ഖത്തർ ട്വീറ്റ് വഴി അറിയിച്ചു.
ലെ ബൊഗെയ്ൻവിലി എന്നറിയപ്പെടുന്ന ഫ്രഞ്ച് ക്രൂയിസ് ലൈനറാണ് സീസണിലെ ആദ്യ കപ്പൽ. 131മീറ്റർ നീളവും 18മീറ്റർ വീതിയുമുള്ള ക്രൂയിസിന് സ്റ്റാഫ് ഉൾപ്പെടെ ആകെ 294 പേർക്ക് സൗകര്യമുണ്ട്.
കൂടാതെ, സീസണിൽ മൊത്തം 58 ക്രൂയിസ് കപ്പലുകളാണ് പ്രതീക്ഷിക്കുന്നതെന്നും അതിൽ 6 ക്രൂയിസ് കപ്പലുകൾ ഖത്തറിലേക്ക് കന്നി യാത്ര നടത്തുമെന്നും മവാനി ഖത്തർ സൂചിപ്പിച്ചു.
സീസൺ 2023 ഏപ്രിൽ വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB