Qatar

ഖത്തറിൽ സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി 62,000-ത്തിലധികം സീറ്റുകൾ ഒഴിവ്

ദോഹ: സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി 62,000-ത്തിലധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായും അനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ അടുത്ത അധ്യയന വർഷത്തിൽ കൂടുതൽ പുതിയ സ്‌കൂളുകൾ തുറക്കുമെന്നും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്വകാര്യ സ്‌കൂൾ ലൈസൻസിങ് വിഭാഗം വെളിപ്പെടുത്തി.

2022-2023 അധ്യയന വർഷത്തേക്കുള്ള സ്വകാര്യ സ്‌കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും രജിസ്‌ട്രേഷൻ നടപടികൾ ഈ മാസം ഒന്നിന് ആരംഭിച്ചിട്ടുണ്ട്. ഖത്തറിനുള്ളിലെ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 13 വ്യാഴാഴ്ച വരെയും രാജ്യത്തിന് പുറത്തുള്ള വിദ്യാർത്ഥികൾക്ക് 2023 ജനുവരി വരെയും രജിസ്‌ട്രേഷൻ തുടരും. 

ഖത്തറിൽ 334 സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകളുമുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

പാഠ്യപദ്ധതിയും ട്യൂഷൻ ഫീസും കണക്കിലെടുത്ത് കുട്ടികൾക്ക് അനുയോജ്യമായ സ്‌കൂൾ തിരഞ്ഞെടുക്കാൻ രക്ഷിതാക്കളോട് പ്രൈവറ്റ് സ്‌കൂൾ ലൈസൻസിങ് വകുപ്പ് ഡയറക്ടർ ഹമദ് മുഹമ്മദ് അൽ ഗാലി ആവശ്യപ്പെട്ടു.  

ഇന്ത്യൻ പാഠ്യപദ്ധതിയിൽ 2787 സീറ്റുകളും  അമേരിക്കൻ പാഠ്യപദ്ധതിയിൽ 11955 സീറ്റുകളും ബ്രിട്ടീഷ് പാഠ്യപദ്ധതിയിൽ  29809 സീറ്റുകളും വീതം ലഭ്യമാണ്.

വ്യത്യസ്ത പാഠ്യപദ്ധതി അനുസരിച്ച് സ്വകാര്യ സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും ഒഴിവുകൾ:

  • ദേശീയ മാനദണ്ഡങ്ങൾ – 2124
  • എത്യോപ്യൻ പാഠ്യപദ്ധതി – 327
  • ജോർദാനിയൻ പാഠ്യപദ്ധതി – 238
  • ജർമ്മൻ പാഠ്യപദ്ധതി – 370
  • അമേരിക്കൻ പാഠ്യപദ്ധതി – 11955
  • അമേരിക്കൻ പാഠ്യപദ്ധതി IB – 3502
  • ഇറാനിയൻ പാഠ്യപദ്ധതി – 313
  • പാകിസ്ഥാൻ പാഠ്യപദ്ധതി – 852
  • ബ്രിട്ടീഷ് പാഠ്യപദ്ധതി – 29809
  • ബംഗ്ലാദേശ് പാഠ്യപദ്ധതി – 122
  • ടർക്കിഷ് പാഠ്യപദ്ധതി – 26
  • ടുണീഷ്യൻ പാഠ്യപദ്ധതി – 204
  • സുഡാനി പാഠ്യപദ്ധതി – 11
  • സിറിയൻ പാഠ്യപദ്ധതി – 63
  • ഫ്രഞ്ച് പാഠ്യപദ്ധതി – 2209
  • പലസ്തീനിയൻ പാഠ്യപദ്ധതി – 266
  • ഫിന്നിഷ് പാഠ്യപദ്ധതി – 208
  • കനേഡിയൻ പാഠ്യപദ്ധതി – 285
  • ലെബനീസ് പാഠ്യപദ്ധതി – 171
  • ഈജിപ്ഷ്യൻ പാഠ്യപദ്ധതി – 55
  • ഇന്ത്യൻ പാഠ്യപദ്ധതി – 2787
  • ജാപ്പനീസ് പാഠ്യപദ്ധതി – 232
  • ബ്രിട്ടീഷ് അമേരിക്കൻ പാഠ്യപദ്ധതി (SABS) – 51
  • ഇന്റർനാഷണൽ ബാക്കലറിയേറ്റ് കരിക്കുലം (IB) – 6500
  • ആകെ – 62680

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button