HealthQatar

ഖത്തറിൽ കൊവിഡ് കുതിക്കുന്നു; 46 യാത്രക്കാരിൽ രോഗബാധ കണ്ടെത്തി

ഖത്തറിൽ പ്രതിദിന കോവിഡ് കേസുകളിലെ വർധന തുടരുന്നു. കഴിഞ്ഞ 3 ദിവസങ്ങളിലായി 170 ന് മുകളിലാണ് പ്രതിദിന രോഗബാധയുടെ നിരക്ക്. ഇന്ന് രാജ്യത്തെത്തിയ യാത്രക്കാരിലും രോഗബാധ കൂടുതൽ ആണ്. ആകെ സ്ഥിരീകരിച്ച 177 രോഗികളിൽ 46 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 

രോഗമുക്തി നിരക്കും പുതിയ കേസുകളെക്കാൾ കുറവാണ്. 151 പേർ മാത്രം രോഗമുക്തി പ്രാപിച്ചതോടെ ആകെ കേസുകൾ 2315 ആയി ഉയർന്നു. 

കഴിഞ്ഞ 24 മണിക്കൂറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 7 പേരിൽ ഒരാൾക്ക് മാത്രമാണ് ഐസിയു ആവശ്യമായി വന്നത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള 79 പേരിൽ 11 പേരാണ് ഐസിയുവിലുള്ളത്.

ആദ്യ നാല് കേസുകൾക്ക് ശേഷം ഖത്തറിൽ ഒമിക്രോണ് വകഭേദം സ്ഥിരീകരിച്ചിട്ടില്ല. സ്‌പെഷ്യൽ ക്വാറന്റീനിൽ കഴിയുന്ന 4 പേർ വിദേശത്ത് നിന്നെത്തിയ പൗരന്മാരും പ്രവാസികളുമാണ്. 

ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ പൊതുജനങ്ങളോട് സർക്കാറിന്റെ ആഹ്വാനം തുടരവേ, ഇത് വരെ 201594 ബൂസ്റ്റർ ഡോസുകളാണ് ഖത്തറിൽ നൽകിയത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button