Qatar

ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

ഹൃദയാഘാതം മൂലം ഖത്തറിൽ മലയാളി അന്തരിച്ചു. പട്ടാമ്പി നടുവട്ടം സ്വദേശി രാധാകൃഷ്ണൻ പദ്മനാഭൻ (49) ആണ് മരിച്ചത്. 2003 മുതൽ ഖത്തറിലുണ്ട്. 13 വർഷത്തോളമായി എഞ്ചിനീയറിംഗ് മെയിന്റനൻസ് കമ്പനിയിൽ പ്രോജക്ട് മാനേജറായി ജോലി ചെയ്തു വരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞെത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ട രാധാകൃഷ്ണന് രാത്രി 12 ന് ശേഷം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യ സുധ. ഏകമകൻ അഭിനവ്

Related Articles

Back to top button