Qatarsports

കോർണിഷിൽ ലോകത്തിലെ ഏറ്റവും വലിയ സ്പെഷ്യൽ ഇഫക്റ്റ് വാട്ടർ ഷോ ലോകകപ്പ് ദിനങ്ങളിൽ

നവംബർ 20 മുതൽ ഡിസംബർ 18 വരെ ലോകകപ്പ് ടൂർണമെന്റ് നടക്കുന്ന എല്ലാ ദിവസവും ലോകത്തിലെ ഏറ്റവും വലിയ സ്പെഷ്യൽ ഇഫക്റ്റ് വാട്ടർ ഷോ ദോഹ കോർണിഷിൽ പ്രദർശിപ്പിക്കും.

വൈകുന്നേരം 3 മുതൽ 5:30 വരെ 30 മിനിറ്റ് ഇടവേളയിൽ ആറ് ആഫ്റ്റർനൂൺ ഷോകളും രാത്രി 9 മണിക്ക് ഗ്രാൻഡ് ഡെയ്‌ലി നൈറ്റ് ഷോയും ഉണ്ടായിരിക്കുമെന്ന് ഡെലിവറി ആൻഡ് ലെഗസി കമ്മിറ്റി അറിയിച്ചു.

ലോകകപ്പിൽ ഖത്തറിന്റെ ആഗോള സ്ട്രീറ്റ് കാർണിവലാണ് 6 കിലോമീറ്റർ വാട്ടർഫ്രണ്ട് കോർണിഷ്. ദിവസവും രാവിലെ 10 മണി മുതൽ 12 മണി വരെ ദിവസേനയുള്ള വാട്ടർ ഷോകൾ കൂടാതെ ലൈറ്റ് ഷോകളും മറ്റ് കുടുംബ, ശിശു സൗഹൃദ വിനോദ പരിപാടികളും ഉണ്ടായിരിക്കും.

.

Related Articles

Back to top button