Qatar

കിടിലൻ വാഹന നമ്പർ പ്ളേറ്റുകൾക്കായുള്ള ലേലം മെട്രാഷ്2 ആപ്പിൽ തുടങ്ങി

പ്രത്യേക വാഹന നമ്പർ പ്ലേറ്റുകൾക്കായുള്ള 13-ാമത് ഇലക്ട്രോണിക് ലേലം മെട്രാഷ്2 ആപ്പ് വഴി ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഇന്ന് ആരംഭിച്ച ലേലം 2023 ജനുവരി 26 വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ രാത്രി 10 വരെ നടക്കും.

വ്യത്യസ്ത ഇൻഷുറൻസ് തുകകളോടെ പ്രത്യേക നമ്പർ പ്ലേറ്റുകളെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളായി വിഭജിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ അറിയിച്ചു.

ആദ്യ ഗ്രൂപ്പ് ഇൻഷുറൻസ് 10,000 ഖത്തർ റിയാൽ ആയിരിക്കുമ്പോൾ, രണ്ടാമത്തെ ഗ്രൂപ്പിന് 5,000 ഖത്തർ റിയാൽ ആയിരിക്കും.

അവസാന കാൽമണിക്കൂറിൽ ഉയർന്ന ലേലം നടന്നാൽ, ആ നമ്പറിന് മാത്രം മറ്റൊരു കാൽമണിക്കൂറിലേക്ക് സമയം നീട്ടുമെന്നും വകുപ്പ് കൂട്ടിച്ചേർത്തു. അവസാന ലേലത്തിന്റെ അവസാന കാൽ മണിക്കൂർ വരെ ഈ പ്രക്രിയ തുടരും.

ലേലത്തിന് ലഭ്യമായ ഈ പ്രത്യേക നമ്പർ പ്ലേറ്റുകളിൽ ഖത്തർ 2022 ലോകകപ്പ് ലോഗോ ഉണ്ടായിരിക്കില്ലെന്നും വകുപ്പ് വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button