WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatar

അൽ ഖോറിലെ മന്തിയുടെ ആസ്ഥാനമാകാൻ ‘അറബ് അൽ മന്തി’ 

അൽ ഖോർ: യമനീ മന്തിയുടെ രുചിഭേദങ്ങൾക്ക് മാത്രമായി ഖത്തർ, അൽ ഖോറിൽ ഒരു റസ്റ്ററന്റ്. ‘അറബ് അൽ മന്തി’ റസ്റ്ററന്റ് ഖത്തറിലെ ഭക്ഷണ പ്രേമികൾക്കായി ഉടൻ പ്രവർത്തനം ആരംഭിക്കും. 

ഖത്തറിൽ ഇതിനോടകം സ്വദേശികൾ ഉൾപ്പെടെയുള്ളവരുടെ മനം കവർന്ന പാനൂർ റസ്റ്ററന്റുകളുടെ സഹോദര സ്ഥാപനമായാണ് അറബ് അൽ മന്തിയുമെത്തുന്നത്. അൽ ഖോറിലെ പാനൂർ റസ്റ്ററന്റിന് സമീപം അൽ ഖോർ മാളിന് എതിർവശമായാണ് പുതിയ കേന്ദ്രം സ്ഥിതി ചെയ്യുക.

തനത് യമനീ മന്തികളുടെ ഏറ്റവും പരമ്പരാഗത പാചകവും രുചികളുമാണ് അറബ് അൽ മന്തി ഭക്ഷണശാലയെ വേറിട്ട് നിർത്തുക. പേര് മുതൽ പാചക വിദ്ഗധരിൽ വരെ ഈ അറബ് തദ്ദേശീയത റസ്റ്ററന്റ് അണിയറക്കാർ അവകാശപ്പെടുന്നു. ഒപ്പം സമൃദ്ധമായ വെറൈറ്റികളും പരീക്ഷണങ്ങളും ഉറപ്പുതരുന്നുമുണ്ട്.

റസ്റ്ററന്റ് ഉദ്‌ഘാടന തിയ്യതി ഉടൻ പുറത്തുവിടുമെന്നു സ്ഥാപന അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button