Qatar
ചികിത്സക്കായി നാട്ടിൽ പോയ ഖത്തർ പ്രവാസി മരണപ്പെട്ടു
ചികിത്സക്കായി നാട്ടിലേക്ക് ലീവിൽ പോയ ഖത്തർ പ്രവാസി നാട്ടിൽ മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളിക്കടുത്ത് പന്നൂർ സ്വദേശി അബ്ദുൾ സലാം മേലേടത്ത് ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ഉമ്മുക്കുൽസു ഭാര്യയും ലസ്‌ന, ഫവാസ് എന്നിവർ മക്കളുമാണ്