Qatar
ഖത്തറിൽ ചികിത്സയിലിരിക്കെ ദീർഘകാല പ്രവാസി മലയാളി മരണപ്പെട്ടു
ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദീർഘകാല ഖത്തർ പ്രവാസി മരണപ്പെട്ടു. ഖത്തറിലെ ടഡ്മൂർ റൂഫ്‌സ് ആന്റ് പൂൾസിൽ ടെക്നിക്കൽ കണ്സൾട്ടന്റ് ആയിരുന്ന, ആലപ്പുഴ കൈനകരി സ്വദേശി മുണ്ടപ്പള്ളി തോമസ് എന്ന തൊമ്മിച്ചൻ ആണ് മരിച്ചത്. 69 വയസ്സായിരുന്നു. പതിറ്റാണ്ടുകളായി ഖത്തറിലുള്ള അദ്ദേഹം മൾട്ടിപ്പിൾ മൈലോമയെ തുടർന്ന് ചികിത്സയിലയിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
സാറു തോമസാണ് ഭാര്യ. മക്കൾ:ടെസു, ടിനു, തനു-മൂവരും ദോഹയിലാണ്. ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന. മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.