Qatar

ഞായറാഴ്ച്ച മുതൽ ഖത്തറിൽ മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ എത്തും

ദോഹ: കിന്റർഗാർട്ടൻ ഉൾപ്പെടെ ഖത്തറിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 3 ഞായറാഴ്ച മുതൽ 100% ഒക്യൂപൻസിയിൽ പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മുതൽ മുഴുവൻ കുട്ടികൾക്കും സ്‌കൂളിലേക്ക് പോകാം. അതേസമയം നിശ്ചിത നിബന്ധനകളും കുട്ടികളും സ്‌കൂൾ സ്റ്റാഫുകളും പാലിക്കേണ്ടതുണ്ട്. 

ക്ലാസുകൾ, ഓഫീസ് റൂമുകൾ, മറ്റിടങ്ങളിൽ എന്നിവിടങ്ങളിലെല്ലാം കുട്ടികളും സ്റ്റാഫുകളും മറ്റു സഹപ്രവർത്തകരും തമ്മിൽ സാമൂഹിക അകലം പാലിക്കണം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മാസ്‌ക് ധരിക്കൽ നിർബന്ധമാണ്. 

പഠനത്തിലും സ്‌കൂൾ ഗതാഗതത്തിലും ബബിൾ സിസ്റ്റം തുടരും. സ്‌കൂൾ ബസ്സുകളിൽ ആകെ ശേഷിയുടെ 75% പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കൈകഴുകൽ, പരിസരങ്ങളിലും മറ്റും തുടർച്ചയായ അണുനശീകരണം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകളും പാലിക്കണം. അറ്റന്റൻസ് ആന്റ് ആബ്സൻസ് പോളിസി നേരത്തേത് തുടരും.

വാക്സീൻ എടുക്കാത്തവരോ പൂർത്തിയാക്കാത്തവരോ ആയ 12 വയസ്സിന് മുകളിലുള്ള മുഴുവൻ വിദ്യാർഥികൾ, മറ്റു അധ്യാപകരും സ്‌കൂൾ സ്റ്റാഫുകളും എല്ലാം തന്നെ പ്രതിവാര ആന്റിജൻ ടെസ്റ്റിന് വിധേയമായി കോവിഡ് പോസിറ്റീവ് അല്ലെന്ന് ഉറപ്പുവരുത്തൽ നിർബന്ധമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button