ബീച്ച് ശുചീകരണവുമായി അൽ മീറ
അൽ മീറ കൺസ്യൂമർ ഗുഡ്‌സ് കമ്പനി, മുനിസിപ്പാലിറ്റി മന്ത്രാലയവും (MoM) ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ (HBKU) കോളേജ് ഓഫ് ഹെൽത്ത് ആൻഡ് ലൈഫ് സയൻസസും ചേർന്ന് ലോകശുചീകരണ ദിനത്തോടനുബന്ധിച്ച് അൽ ഖോറിലെ റാസ് അൽ നോഫ് ബീച്ചിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു.
അൽ മീറയിലെ നിരവധി ജീവനക്കാരും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും എച്ച്ബികെയുവിലെ സന്നദ്ധപ്രവർത്തകരും ചേർന്ന് പ്രദേശത്തുനിന്ന് നിരവധി കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ നീക്കം ചെയ്തു.
ഖത്തർ നാഷണൽ വിഷൻ 2030 ന്റെ സാമ്പത്തിക, മാനുഷിക, സാമൂഹിക, പാരിസ്ഥിതിക വികസന സ്തംഭങ്ങളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള അൽ മീറയുടെ നിരവധി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രവർത്തനങ്ങളുടെ ഭാഗമാണ് ശുചീകരണ പരിപാടി.
ബോധവൽക്കരണ കാമ്പെയ്‌നുകൾ, പ്ലാസ്റ്റിക്, ബാറ്ററി റീസൈക്ലിംഗ് സേവനങ്ങൾ, പരിസ്ഥിതി സൗഹൃദ റീയൂസബ്ൾ ബാഗുകളുടെ ലോഞ്ച് തുടങ്ങിയ സംരംഭങ്ങൾ അൽ മീറ സംഘടിപ്പിച്ച് വരുന്നു.