ദോഹ: രണ്ടാം റാൻഡം സെലക്ഷൻ നറുക്കെടുപ്പ് വിൽപ്പന കാലയളവിൽ അനുവദിച്ച ടിക്കറ്റുകളുടെ പേയ്മെന്റ് കാലാവധി നീട്ടിയതായി ഫിഫ അറിയിച്ചു.
റാൻഡം സെലക്ഷൻ നറുക്കെടുപ്പ് വിൽപ്പന കാലയളവിന്റെ രണ്ടാം ഘട്ടത്തിൽ അനുവദിച്ച ടിക്കറ്റുകൾ അടയ്ക്കുന്നതിന് പ്രാരംഭ സമയപരിധി പ്രഖ്യാപിച്ചത് ദോഹ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു. 2022 ഏപ്രിൽ 28-നായിരുന്നു രണ്ടാം സെലക്ഷൻ ഡ്രോ അവസാനിച്ചത്.
ഫിഫ പുതിയ ഫൈനൽ തീയതി വ്യക്തമാക്കിയിട്ടില്ല.പേയ്മെന്റ് തീർപ്പാക്കാത്ത ടിക്കറ്റുകളുള്ള എല്ലാ ഉപഭോക്താക്കൾക്കും ഇത് ഉടൻ വെബ്സൈറ്റിലും ഇമെയിൽ വഴിയും അറിയിക്കുമെന്നും ഫിഫ വ്യക്തമാക്കി.