
ഖത്തറിൽ സ്ഥിരമായി നിഷ്‌ക്രിയമായ കമ്പനികളുള്ള ബിസിനസുകാരോട് ഈ കമ്പനികളുടെ കൊമേഴ്സ്യൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഖത്തർ ചേംബർ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രവാസികൾ ഉൾപ്പെടെയുള്ള ഖത്തറിലെ കമ്പനി ഉടമകൾക്ക് ഈ നിർദ്ദേശം ബാധകമാകും. പ്രവർത്തനത്തിലുള്ള കമ്പനികൾ നീട്ടിയ കാലാവധി അവസാനിക്കുന്ന ഡിസംബർ 31 നകം ടാക്‌സ് റിട്ടേണുകൾ സമർപ്പിക്കണമെന്നും ചേംബർ വ്യക്തമാക്കി.
100% ഖത്തരി ഉടമസ്‌ഥതയിലുള്ള കമ്പനികളുടെ വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കുന്നത് സംബന്ധിച്ച്, ജനറൽ ടാക്സ് അതോറിറ്റിയെ സമീപിക്കാതെ നേരിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) വഴിയാണ് നടപ്പാക്കുക.
അതുപോലെ, ഒരു വിദേശ പങ്കാളിയുള്ള, എന്നാൽ പ്രവർത്തിക്കാത്തതും വാണിജ്യ ലൈസൻസ് ഇല്ലാത്തതുമായ കമ്പനികളെ സംബന്ധിച്ചിടത്തോളവും, ടാക്‌സ് ജനറൽ അതോറിറ്റിയെ സമീപിക്കാതെ നേരിട്ട് MoCI മുഖേനയാണ് റദ്ദാക്കൽ.
കൂടാതെ, ഒരു വിദേശ പങ്കാളിയുള്ളതും വാണിജ്യ രജിസ്ട്രേഷൻ 10 വർഷത്തിലേറെയായി പുതുക്കാത്തതുമായ കമ്പനികൾക്കും, ജനറൽ ടാക്സ് അതോറിറ്റിയെ റഫർ ചെയ്യാതെ നേരിട്ട് MoCI മുഖേനയാണ് റദ്ദാക്കൽ.
അതേസമയം, ഒരു വിദേശ പങ്കാളിയുമായി പ്രവർത്തിക്കുന്ന കമ്പനികളെ സംബന്ധിച്ചിടത്തോളം, വാണിജ്യ ലൈസൻസ് ഉണ്ടെങ്കിൽ, അവർ കഴിഞ്ഞ സാമ്പത്തിക വർഷത്തെ നികുതി റിട്ടേണുകൾ സമർപ്പിക്കണം; എല്ലാ നികുതി ബാധ്യതകളും അടച്ച് ഇലക്ട്രോണിക് ടാക്സ് പോർട്ടൽ വഴി നികുതി ക്ലിയറൻസ് അഭ്യർത്ഥന സമർപ്പിക്കണം.
വാണിജ്യ രജിസ്ട്രേഷൻ ഉണ്ടായിരിക്കുകയും വാണിജ്യ ലൈസൻസ് പ്രവർത്തന രഹിതമായിരിക്കുകയും ചെയ്യുമ്പോഴാണ് റദ്ദാക്കൽ നടപടി. എന്നാൽ രണ്ടും കാലഹരണപ്പെട്ട കാര്യത്തിൽ, തൊഴിൽ മന്ത്രാലയത്തിൽ നിന്ന് കമ്പനിയിൽ തൊഴിലുകൾ ഒന്നുമില്ലെന്ന് സീൽ ചെയ്ത പ്രസ്താവന കൊണ്ടുവന്നതിന് ശേഷം മാത്രമായിരിക്കണം റദ്ദാക്കലെന്നും ചേംബർ അറിയിച്ചു.
https://twitter.com/Qatar_Chamber/status/1475409521396916225?t=PrnpvVDMTSTgdewFi4fI3w&s=19