InternationalQatar

ഖത്തർ-സൗദി ലാൻഡ് യാത്ര സുഗമമാക്കാനുള്ള കർമപദ്ധതിക്ക് തുടക്കമായി

ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്‌വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി തിങ്കളാഴ്ച സൗദി അറേബ്യയിലെ റിയാദിൽ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് അൽ-സൗദുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി. 

കൂടിക്കാഴ്ചയെത്തുടർന്ന്, യാത്രക്കാരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ഖത്തർ അബു സമ്ര, സൗദി സൽവ എന്നീ ലാൻഡ് പോർട്ടുകൾക്കിടയിൽ ഡാറ്റ കൈമാറ്റം ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമുള്ള കർമപദ്ധതിയിൽ ഇരുപക്ഷവും ഒപ്പുവച്ചു.

കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ മേഖലകൾ നവീകരിക്കുന്നതും സഹകരണം വര്ധിപ്പിക്കുന്നതും കൂടാതെ, പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ചർച്ച ചെയ്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button