Qatar
ഖത്തറിൽ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു
ഖത്തറിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണു ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. കണ്ണൂർ തുവ്വക്കുന്ന് സ്വദേശി കുനിയിൽ അബ്ദുൽ റഹ്‌മാനാണ് മരിച്ചത്. 40 വയസ്സായിരുന്നു. വെള്ളിയാഴ്ച കുളിമുറിയിൽ കുഴഞ്ഞുവീണ അബ്ദുൾ റഹ്മാൻ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. അസ്മീർ ട്രേഡിംഗ് കമ്പനിയുടെ പാർട്ട്ണർ ആയി ജോലി നോക്കുകയായിരുന്നു റഹ്മാൻ. പരേതരായ കുനിയിൽ അഹമ്മദ് ഹാജി പിതാവും ആയിഷ മാതാവുമാണ്. സഫ്രജയാണ് ഭാര്യ. മൂന്ന് മക്കൾ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.