ഖത്തറിലെ ഇന്ത്യക്കാർക്ക് മുഴുവൻ സമയ സഹായകേന്ദ്രം തുറന്ന് എംബസ്സി
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് 24 മണിക്കൂർ സഹായ സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ എംബസിയുടെ പ്രവാസി ഭാരത സഹായതാ കേന്ദ്ര (പിബിഎസ്‌കെ) ആരംഭിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഹെൽപ്ലൈൻ സെന്റർ സംവിധാനത്തിന് തുടക്കം കുറിച്ചത്. 4495 3500 എന്ന നമ്പറിലും PBSKqatar@gmail.com എന്ന ഇമെയിൽ വിലാസത്തിലും കേന്ദ്രവുമായി ബന്ധപ്പെടാം. മുഴുവൻ സമയവും ഹെൽപ്ലൈൻ സർവീസുകൾ ലഭ്യമാകും.
ഇംഗ്ളീഷ്, മലയാളം, ഹിന്ദി ഭാഷകളിലാണ് നിലവിൽ ആശയവിനിമയം സാധ്യമാവുക. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകൾ ഉടൻ തന്നെ ലഭ്യമാവും. ഒക്ടോബർ 2 മുതൽ ലൈവ് ചാറ്റ്, വാട്ട്സ്ആപ്പ് ഉപയോഗിച്ചുള്ള സേവനവും ആരംഭിക്കും.
Pravasi Bharatiya Sahayata Kendra (PBSK) Qatar launched today as part of #IndiaIndependanceday celebrations. A welfare initiative to provide round the clock support & information to Indian expatriates in Qatar.@amritmahotsav #AmritMahotsav @meaindia @OIA_MEA pic.twitter.com/zONjLRgwVJ
— India in Qatar (@IndEmbDoha) August 15, 2021