QatarUncategorized

ബായ ഇന്റർസെക്ഷൻ റോഡുകൾ മൂന്നുമാസത്തേക്ക് പൂട്ടി; സ്പോർട്‌സ് ഹാൾ ഇന്റർസെക്ഷൻ തുറന്നു.

ദോഹ: അൽ വാബ് സ്ട്രീറ്റിലെ ബായ ഇന്റർസെക്ഷനിൽ നിന്നും ഇടത്തേക്കുള്ള എല്ലാ പാതകളും പൊതുമരാമത്ത് വകുപ്പ് അഷ്‌ഗൽ വെള്ളിയാഴ്ച മുതൽ അടച്ചുപൂട്ടി. ജംഗ്ഷൻ വീതി കൂട്ടാനും മറ്റു വികസനപ്രവർത്തനങ്ങൾകുമായി മൂന്നുമാസത്തേക്കാണ് അടച്ചിടൽ.

ഈ മേഖലയിലെ ബദൽ റൂട്ടുകളും അഷ്‌ഗൽ പ്രഖ്യാപിച്ചിട്ടുണ്ട്. മൈതറിൽ നിന്ന് ആസ്പയർ പാർക്കിലേക്ക് വരുന്ന വാഹനങ്ങൾ ബയ്യാ ഇന്റർസെക്​ഷന് പകരമായി, സ്‌പോർട്‌സ് ഹാൾ ഇന്റർസെക്​ഷൻ ഉപയോഗിക്കണം. ആസ്പയർ പാർക്കിൽ നിന്ന് അൽ സദ്ദിലേക്ക് വരുന്ന വാഹനങ്ങൾ അൽ ഫറൗസിയ ഇന്റർസെക്​ഷനാണ് ഉപയോഗിക്കേണ്ടത്. 

അതേ സമയം, അൽ വാബ് സ്ട്രീറ്റിലെ സ്‌പോർട്‌സ് ഹാൾ ഇന്റർസെക്ഷൻ ഇന്നലെ മുതൽ ഭാഗികമായി തുറന്നതായും പൊതുമരാമത്ത് അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇടത്തേക്കും വലത്തേക്കുമുള്ള പാതകളും, പ്രധാന സ്ട്രീറ്റുമാണ് ട്രാഫിക്കിനായി തുറന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button