Qatar

ക്യുടീം പ്രവാസി കൂട്ടായ്മക്ക് പുതിയ നേതൃത്വം

ദോഹ: ഖത്തറിലെ തിരൂർ താലുക്ക് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ക്യുടീം വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹിതെരെഞ്ഞെടുപ്പും നുഐജയിലെ ഇൻസ്പയർ ഹാളിൽ വെച്ച് നടന്നു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറിൽ പരം ആളുകൾ പങ്കെടുത്ത പരിപാടി സംഘാടനമികവ് കൊണ്ടും പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമായി. 2023-24 വർഷത്തേക്കുള്ള എസ്ക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിന് ഉമ്മെർസാദിക്, അബ്ദു റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

പ്രസിഡന്റായി ജഹ്ഫർഖാൻ,ജനറൽ സെക്രട്ടറി അമീൻ അന്നാര, ട്രഷറർ ഇസ്മായിൽ വള്ളിയേങ്ങൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ഇസ്മായിൽ കുറുമ്പടി, നബ്ഷ മുജീബ് എന്നിവർ വൈസ് പ്രസിഡന്റുമാരായും
ഷംല ജഹ്ഫർ, സാബിക് അബ്ദുള്ള ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.

വകുപ്പ് കൺവീനർമാരായി
നൗഫൽ എംപി (സ്പോർട്സ്), ഉമ്മർ കുട്ടി (സോഷ്യൽ മീഡിയ), നൗഫിറ ഹുസൈൻ (വിമൺ എംപവർമെന്റ്) എന്നിവരെയും തെരെഞ്ഞെടുത്തു.

സുഹൈൽ എം വി, അനീഷ് പി കെ, ആരതി കെ, മുത്തു ഐ സി ആർ സി, നൗഷാദ് ബാബു, അഫ്സൽ വി പി, മുഹമ്മദ് സഫ്‌വാൻ, ബിജേഷ് കെ പി എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

ക്വിസ് കോംപറ്റീഷൻ, കുട്ടികളുടെ കലാ മത്സരങ്ങൾ എന്നിവ സംഗമത്തിനു കൊഴുപ്പേകി. അമീൻ അന്നാര, ജഹ്ഫർഖാൻ, ഇസ്മായിൽ കുറുമ്പടി, നൗഫൽ എംപി, മുത്തു ഐ സി ആർ സി, നൗഷാദ് ബാബു, ബിജേഷ്, ആരതി എന്നിവർ നേതൃത്ത്വം നൽകിയ സംഗമത്തിനു ഇസ്മായിൽ വള്ളിയേങ്ങൽ നന്ദി അർപ്പിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button