
പ്രമുഖ അന്താരാഷ്ട്ര റീട്ടെയിൽ ഫ്രാഞ്ചൈസി ഓപ്പറേറ്ററായ അൽഷായ ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. പ്രൈമാർക്കിന്റെ ലോകത്തിലെ 21-ാമത്തെ അന്താരാഷ്ട്ര വിപണിയാണിത്. കൂടാതെ, 2025-ൽ കുവൈറ്റിലും, ഈ വർഷം യു.എ.ഇയിലും ബഹ്റൈനിലും ആരംഭിച്ചതിന് ശേഷം മിഡിൽ ഈസ്റ്റിൽ പ്രൈമാർക്ക് കടന്നുവരുന്ന നാലാമത്തെ രാജ്യമാണ് ഖത്തർ.
ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ ഈ ഫ്ലാഗ്ഷിപ്പ് സ്റ്റോറിന് മൂന്ന് നിലകളിലായി 52,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. സ്റ്റൈലിഷും വിലക്കുറവുള്ളതുമായ നിത്യോപയോഗ സാധനങ്ങളും ഫാഷൻ ഉൽപ്പന്നങ്ങളും ഈ വിശാലമായ ഷോപ്പിംഗ് കേന്ദ്രത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ സ്റ്റോറിന്റെ പ്രവർത്തനങ്ങൾക്കായി നാനൂറിലധികം ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.




