
രണ്ട് ആഴ്ചയിലേറെ നീണ്ടുനിന്ന ആവേശകരമായ മത്സരങ്ങൾക്ക് ശേഷം 2026-ലെ ഏഷ്യൻ ഗെയിംസ് ഞായറാഴ്ച ഐച്ചി-നഗോയയിൽ ഔദ്യോഗികമായി സമാപിച്ചു.
ജപ്പാനിൽ നടന്ന മത്സരങ്ങളിൽ 26 സ്പോർട്സുകളിലും 32 ഡിസിപ്ലിനുകളിലുമായി ഖത്തറിന്റെ 243 അംഗ സംഘം മാറ്റുരച്ചു.
ഗെയിംസിന് ശേഷം പുറത്തുവിട്ട അന്തിമ മെഡൽ പട്ടികപ്രകാരം, ആറ് സ്വർണ്ണവും ആറ് വെള്ളിയും ആറ് വെങ്കലവുമടക്കം ആകെ 18 മെഡലുകൾ നേടിയ ഖത്തർ 14-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
നഗോയയിലെ മിസുഹോ സ്റ്റേഡിയത്തിൽ നടന്ന ഐച്ചി-നഗോയ 2026 ഏഷ്യൻ ഗെയിംസിന്റെ സമാപന ചടങ്ങിനിടയിലാണ് പതാക കൈമാറൽ ചടങ്ങ് നടന്നത്. ഈ ചടങ്ങിൽ മുതിർന്ന ഖത്തരി, ജാപ്പനീസ് ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.




