
ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെയാണ് എൻറോൾമെന്റിനായുള്ള സമയം. പുതിയ എൻറോൾമെന്റ് ഘട്ടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 18-ന് മുഖ്യമന്ത്രി നിർവഹിക്കും.
കേരളത്തിന് പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കഴിയുന്ന പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് നോർക്ക റൂട്ട്സ് ‘നോർക്ക കെയറും’, ‘നോർക്ക കെയർ പ്ലസും’ എന്ന ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കുന്നത്.
നോർക്ക പ്രവാസി ഐ.ഡി. കാർഡ്, വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡന്റ് ഐ.ഡി. കാർഡ്, എൻ.ആർ.കെ. ഐ.ഡി. കാർഡ് എന്നിവയുള്ള പ്രവാസി കേരളീയർക്കാണ് പദ്ധതിയിൽ എൻറോൾ ചെയ്യാൻ കഴിയുക.
പദ്ധതിയിൽ പോളിസി ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താം.
നിലവിൽ നോർക്ക കെയർ പദ്ധതിയിൽ അംഗങ്ങളായവർക്കും 10 ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള കവറേജിൽ നോർക്ക കെയർ പ്ലസിൽ ചേരാം.
അഞ്ച് ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെ ഏഴ് വ്യത്യസ്ത ഇൻഷുറൻസ് സ്ലാബുകളിലാണ് പദ്ധതി ലഭ്യമാകുന്നത്.
10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ഇൻഷുറൻസ് പോളിസികളിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്ക്ക് തുല്യമായ തുക ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയായും ഐ.ഡി. കാർഡ് ഉടമയ്ക്ക് ലഭിക്കും.




