Qatar

സൂഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴ മേളക്ക് തുടക്കമായി; പ്രതീക്ഷിക്കുന്നത് റെക്കോഡ് പങ്കാളിത്തം

ഖത്തറിലെ സൂഖ് വാഖിഫിന്റെ ഈസ്റ്റേൺ സ്ക്വയറിൽ മൂന്നാമത് ഇന്ത്യൻ മാമ്പഴ പ്രദർശനം (ഹംബ എക്സിബിഷൻ) ജൂൺ 18, ഇന്ന് മുതൽ ആരംഭിച്ചു. പ്രൈവറ്റ് എൻജിനീയറിങ് ഓഫീസും ഖത്തറിലെ ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ മേള 10 ദിവസങ്ങൾ നീണ്ടുനിൽക്കും. ഖത്തറിന്റെ വിനോദസഞ്ചാര-സാംസ്കാരിക കലണ്ടറിൽ മുൻപന്തിയിലുള്ള ഒരു മുൻനിര സീസണൽ പരിപാടിയായി ഈ പ്രദർശനം മാറിയിട്ടുണ്ട്.

റെക്കോർഡ് പങ്കാളിത്തം

തുടക്കത്തിൽ ഒറ്റത്തവണയായി നടത്താൻ ഉദ്ദേശിച്ചിരുന്ന മേള, ജനപങ്കാളിത്തം മൂലം പിന്നീട് എല്ലാവർഷവും കാത്തിരിക്കുന്ന വാർഷിക പരിപാടിയായി സംഘാടകർ മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം 30 കമ്പനികൾ പങ്കെടുത്ത സ്ഥാനത്ത് ഇത്തവണ 35-ലധികം ഇന്ത്യൻ കമ്പനികളാണ് മേളയിൽ അണിനിരക്കുന്നത്. മാമ്പഴ പ്രദർശനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

പുതിയ ഇനങ്ങൾ ഖത്തർ വിപണിയിലേക്ക്

തുടർച്ചയായി മൂന്നാം വർഷവും മേള സംഘടിപ്പിക്കാൻ സാധിക്കുന്നത് ഇതിന്റെ വൻ വിജയത്തെയാണ് കാണിക്കുന്നതെന്ന് ഹംബ എക്സിബിഷൻ ജനറൽ സൂപ്പർവൈസർ ഖാലിദ് സെയ്ഫ് അൽ സുവൈദി വ്യക്തമാക്കി. മേളയുടെ ഭാഗമായി നിരവധി പുതിയ മാമ്പഴ ഇനങ്ങൾ ആദ്യമായി ഖത്തർ വിപണിക്ക് പരിചയപ്പെടുത്തും.

സന്ദർശന സമയം

പൊതുജനങ്ങൾക്ക് ദിവസവും വൈകുന്നേരം 4:00 മണി മുതൽ രാത്രി 10:00 മണി വരെ പ്രദർശന നഗരി സന്ദർശിക്കാവുന്നതാണ്.

Related Articles

Back to top button