Qatar

ലോകപ്രശസ്ത അറബ് ഗായകരുടെ സംഗീതനിശകളുമായി ‘ഖത്തർ ലൈവ്’ ഡിസംബർ 9 ന്

ഡിസംബർ 9 ന് നടക്കാനിരിക്കുന്ന ‘ഖത്തർ ലൈവ് 2021’ സീരീസിൽ ലോകപ്രശസ്തരായ അറബ് ഗായകർ ദോഹയിൽ പാടും. ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) നടക്കുന്ന പരിപാടിയിൽ, അസ്സലയും മിറിയം ഫെയേഴ്‌സും ഉൾപ്പെടെ 8 അറബ് ഗായകരാണ് സംഗീതനിശകളുമായെത്തുക. ആദ്യ ഫിഫ അറബ് കപ്പിന് ഖത്തറിലേക്ക് ഒഴുകിയെത്തുന്ന സന്ദർശകരെയാണ് ഇക്കുറി കണ്സർട്ട് ലക്ഷ്യമിടുന്നത്.

രാത്രി 8 ന് ആരംഭിക്കുന്ന പരിപാടിക്ക്, 190-750 ഖത്തർ റിയാൽ വരെയാണ് ടിക്കറ്റ് നിരക്കുകൾ. വീൽചെയർ അവശ്യമുള്ളവർ മുതൽ വിഐപി ഇരിപ്പിടങ്ങൾക്ക് വരെയുള്ള ടിക്കറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. പരിപാടിയിൽ പങ്കെടുക്കുന്നതിന്, ടിക്കറ്റ് ഉടമകൾ 12 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും പൂർണ്ണമായും വാക്‌സിൻ എടുത്തവരുമായിരിക്കണം. വൈകിട്ട് 6:30 മുതൽ ഹാളിലേക്ക് പ്രവേശിക്കാം.

 “താബാൻ”, “മാ സദഗ് ഖബർ” എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ പ്രശസ്ത കുവൈറ്റ് ഗായകൻ അബ്ദുല്ല അൽ റൗഷൈദ്, ഇന്നുവരെ 200 ദശലക്ഷത്തിലധികം യൂട്യൂബ് സ്ട്രീമുകളുള്ള സിറിയൻ ഗായകൻ അസ്സല നസ്രി;  റൊട്ടാന റെക്കോർഡ്‌സ് എന്ന പ്രശസ്ത ലേബലുമായി ഒപ്പുവെക്കുകയും, “ഘരം ഔ എഷെക്” എന്ന ഹിറ്റ് സിംഗിളിലൂടെ ശ്രദ്ധേയനാവുകയും ചെയ്‌ത കുവൈറ്റ് ഗായകനും ഗാനരചയിതാവുമായ മുത്രെഫ് അൽ മുത്രെഫ് തുടങ്ങിയവരുടെ കൺസർട്ടുകൾ ഖത്തർ ലൈവിന്റെ മുഖ്യ ആകർഷണങ്ങളാകും. 

കൂടാതെ, ഖത്തറിന്റെ സ്വന്തം ഫഹദ് അൽ-കുബൈസി, ലെബനനിലെ അസ്സി അൽ ഹെല്ലാനി, മിറിയം ഫാരെസ്;  ഒമാന്റെ സലാഹ് അൽ സദ്ജാലി;  മൊറോക്കോയുടെ അസ്മ ലമ്‌നാവർ, സൗദി അറേബ്യയുടെ അയ്ദ് യൂസഫ് എന്നിവരും അടുത്ത മാസം ഖത്തർ തലസ്ഥാനത്ത് ഷോകളുമായെത്തും.

ആഘോഷങ്ങളുടെ ഭാഗമായി, ഖത്തർ ലൈവ് ഹോട്ട് വീൽസ് മോൺസ്റ്റർ ട്രക്ക് ലൈവ് ഹോസ്റ്റ് ചെയ്യും. ആരാധകരുടെ പ്രിയങ്കരങ്ങളായ ബോൺ ഷേക്കർ, ടൈഗർ ഷാർക്ക്, വി8 ബോംബർ, ഡെമോ ഡെർബി, റേസ് എസ്, ഹോട്ട് വീൽസും ബിഗ്ഫൂട്ടും തമ്മിലുള്ള ആദ്യ സഹകരണമായ എ ന്യൂ ബിഗ്ഫൂട്ട് എന്നിവയുൾപ്പെടെ പ്രശസ്ത ഹോട്ട് വീൽസ് മോൺസ്റ്റർ ട്രക്ക് ടോയ്‌സുകളുടെ യഥാർത്ഥ പതിപ്പുകൾ കാണാനുള്ള അവസരമൊരുങും. 

ഇവന്റ് പ്രകടനങ്ങളിൽ, ഹോട്ട് വീൽസ് മോൺസ്റ്റർ ട്രക്കുകളുടെ ലൈവ്, ഫ്രീസ്റ്റൈൽ മോട്ടോക്രോസിന്റെ ഹൈ-ഫ്‌ളയർമാരിൽ നിന്നുള്ള പ്രത്യേക രൂപവും അവതരിപ്പിക്കും!  ഓവർ-ദി-ടോപ്പ് സ്മാഷിംഗ്, ക്രാഷിംഗ്, ഇതിഹാസ മോൺസ്റ്റർ ട്രക്ക് മത്സരങ്ങളും യുദ്ധങ്ങളും ഉപയോഗിച്ച് ആരാധകർക്ക് ആവേശകരമായ അനുഭവം സമ്മാനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button