Qatar

പൊള്ളുന്ന വേനലിൽ ജീവനക്കാരുടെ സുരക്ഷ; വൈറൽ വിഡിയോയിൽ വിശദീകരണവുമായി വുഖൂദ്

ദോഹ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വിവരങ്ങൾക്ക് മറുപടിയായി ഖത്തർ ഫ്യുവൽ കമ്പനി (WOQOD) പ്രസ്താവന പുറത്തിറക്കി. തങ്ങളുടെ സർവീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്ന് വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലെ വീഡിയോ

ഇൻസ്റ്റാഗ്രാമിൽ @aeey7.2 എന്ന യൂസർനെയിമിലുമുള്ള ഒരു ഖത്തറി സോഷ്യൽ മീഡിയ പ്രമുഖൻ പങ്കുവെച്ച വീഡിയോയാണ് ഈ പ്രതികരണത്തിന് കാരണമായത്. ഖത്തറിലെ കഠിനമായ ചൂടിൽ വുഖൂദ് പെട്രോൾ സ്റ്റേഷനിൽ വരിയിൽ നിൽക്കുമ്പോൾ താപനില 44 ഡിഗ്രി രേഖപ്പെടുത്തിയത് ഇദ്ദേഹം വീഡിയോയിലൂടെ കാണിച്ചിരുന്നു. ഇവിടുത്തെ ഫില്ലിംഗ് ഏരിയകളിൽ ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി അനുയോജ്യമായ എയർ ഫാനുകളോ കൂളിംഗ് സംവിധാനങ്ങളോ ഒരുക്കുന്നത്  അധികൃതർ പരിഗണിക്കണമെന്ന് അദ്ദേഹം വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.

https://www.instagram.com/reel/DZADQ4nsoCZ/?igsh=MTQ3djlzeGtrZGF2aw==

പ്രതിരോധ നടപടികൾ

വേനൽക്കാലത്ത് ജീവനക്കാരെ ഉയർന്ന താപനിലയിൽ നിന്ന് സംരക്ഷിക്കുന്നതിനായി നിരവധി പ്രതിരോധ നടപടികൾക്ക് ഇതിനകം തന്നെ അംഗീകാരം നൽകുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ടെന്ന് കമ്പനി പൊതുജനങ്ങൾക്ക് ഉറപ്പുനൽകി. വേനൽക്കാലത്ത് ജോലിസ്ഥലത്തെ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സ്റ്റേഷൻ ജീവനക്കാർക്കിടയിൽ അമിത ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ (Heat Stress) ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനുമായി ഈ മാസത്തിൽ അധിക പ്രതിരോധ നടപടികൾ കൂടി പുതുതായി അവതരിപ്പിച്ചു വരികയാണെന്ന് കമ്പനി കൂട്ടിച്ചേർത്തു.

സുരക്ഷാ മാനദണ്ഡങ്ങൾ

വർഷത്തിലുടനീളവും പ്രത്യേകിച്ച് വേനൽക്കാലത്തും ഏറ്റവും ഫലപ്രദമായ സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും മികച്ച പ്രവർത്തന രീതികളുമാണ് തങ്ങളുടെ സർവീസ് സ്റ്റേഷനുകളിൽ നടപ്പിലാക്കുന്നതെന്ന് കമ്പനി എടുത്തുപറഞ്ഞു.

Related Articles

Back to top button