Qatar
ഖത്തർ മുൻ ഉപപ്രധാനമന്ത്രി അബ്ദുള്ള ബിൻ ഹമദ് അൽ അത്വിയ അന്തരിച്ചു

ഖത്തർ മുൻ ഉപപ്രധാനമന്ത്രിയും ഊർജ, വ്യവസായ മന്ത്രിയുമായിരുന്ന ഹിസ് എക്സലൻസി അബ്ദുള്ള ബിൻ ഹമദ് അൽ അത്വിയ അന്തരിച്ചു.
അൽ സദ്ദ് സ്പോർട്സ് ക്ലബ്ബിന്റെ അനുശോചനം
അദ്ദേഹത്തിന്റെ വിയോഗത്തിൽ അൽ സദ്ദ് സ്പോർട്സ് ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി. ക്ലബ്ബിന്റെ സ്ഥാപകരിൽ ഒരാളും മുൻ പ്രസിഡന്റുമായിരുന്ന അദ്ദേഹത്തെ ക്ലബ്ബിന്റെ ‘ആത്മീയ പിതാവ്’ എന്നാണ് എക്സിലെ (X) സോഷ്യൽ മീഡിയ കുറിപ്പിൽ ക്ലബ്ബ് വിശേഷിപ്പിച്ചത്. പരേതന് അല്ലാഹു സമൃദ്ധമായ കാരുണ്യം നൽകി അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വേർപാട് താങ്ങാനുള്ള ക്ഷമ നൽകട്ടെയെന്നും ക്ലബ്ബ് പ്രാർത്ഥിച്ചു.




