സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: മികച്ച വിജയം കൈവരിച്ച് ദോഹ ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂൾ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് (AISSCE) പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി ദോഹ ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂൾ തങ്ങളുടെ അക്കാദമിക് മികവിന്റെ പാരമ്പര്യം നിലനിർത്തി. പരീക്ഷ എഴുതിയ 304 വിദ്യാർത്ഥികളും മികച്ച നിലവാരം പുലർത്തിയതോടെ സ്കൂളിന് 80 ശതമാനം മൊത്തം ശരാശരി ലഭിച്ചു.
പരീക്ഷാ ഫലത്തിലെ പ്രധാന നേട്ടങ്ങൾ
വിവിധ വിഷയങ്ങളിലായി 29 വിദ്യാർത്ഥികൾ 100-ൽ 100 മാർക്കും (Centum Score) കരസ്ഥമാക്കി. പരീക്ഷയെഴുതിയവരിൽ 46 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി വിജയിച്ചു. എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡ് നേടിയത് 21 വിദ്യാർത്ഥികളാണ്. കൂടാതെ 190 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനോടെയും സ്പെഷ്യൽ എഡ്യൂക്കേഷണൽ നീഡ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ ആറ് വിദ്യാർത്ഥികളും ഉന്നത വിജയം നേടി.
സ്ട്രീം തിരിച്ചുള്ള ടോപ്പർമാർ
സയൻസ് സ്ട്രീമിൽ 98.4 ശതമാനം മാർക്ക് നേടി നവീൻ മണികണ്ഠൻ സ്കൂൾ ടോപ്പറായി. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ശർവി പട്വർധൻ 97.4 ശതമാനവും കൊമേഴ്സ് വിഭാഗത്തിൽ നേഹ സൂസൻ ഡെന്നി 96.2 ശതമാനവും മാർക്ക് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മികച്ച സ്കോറുകൾ നേടിയവർ
- സയൻസ്: നവീൻ മണികണ്ഠൻ (98.4%), അനുജരാഘവ തിരുക്കൊണ്ട ശിവകുമാർ (97%), പ്രവീൺ മണികണ്ഠൻ (96.8%).
- കൊമേഴ്സ്: നേഹ സൂസൻ ഡെന്നി (96.2%), അനയ റോസ് ജോർജ് (95.4%), ഉമ്മേഹാനി അലിയാസ്ഗർ കർജത്വാല (93.2%).
- ഹ്യുമാനിറ്റീസ്: ശർവി പട്വർധൻ (97.4%), അമീറ സുലൈഖ (97%), ജോവാൻ മേരി ആശിഷ്, അനുഷ്ക ഷൈലേഷ് ആലൂർക്കർ (95.4%).




