BusinessQatar

ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട്: ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രീ 2026 ഹോസ്പിറ്റാലിറ്റി പാക്കേജുകൾ പ്രഖ്യാപിച്ചു

ഫോർമുല 1 കലണ്ടറിലെ ശ്രദ്ധേയമായ ഇനമായി മാറിയ ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രീയുടെ 2026-ലേക്കുള്ള ഹോസ്പിറ്റാലിറ്റി പാക്കേജുകൾ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് പുറത്തിറക്കി. ലോകമെമ്പാടുമുള്ള ആരാധകരെയും സന്ദർശകരെയും ആകർഷിക്കുന്ന ഈ കായിക മാമാങ്കത്തിൽ അതിഥികൾക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രീമിയം പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പാക്കേജുകൾ ലഭ്യമാണ്.

പ്രീമിയർ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് സ്യൂട്ടുകൾ

മെയിൻ സ്‌ട്രെയ്റ്റിന്റെ അവസാന ഭാഗത്തായി സജ്ജീകരിച്ചിരിക്കുന്ന പ്രീമിയർ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് സ്യൂട്ടുകളാണ് പാക്കേജുകളിലെ പ്രധാന ആകർഷണം. കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി ലക്ഷ്യമിട്ടുള്ള ഈ സ്യൂട്ടുകളിൽ ഇൻഡോർ സീറ്റിംഗ്, ഔട്ട്ഡോർ ടെറസുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. അതിഥികൾക്ക് ട്രാക്കിനും പിറ്റ്‌ലേനിനും സമീപമിരുന്ന് മത്സരം കാണാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കുന്നു.

ആഡംബര സേവനങ്ങളും സൗകര്യങ്ങളും

ലൈവ് കുക്കിംഗ് സ്റ്റേഷനുകളോട് കൂടിയ പ്രീമിയം ഡൈനിംഗ്, വിശിഷ്ട പാനീയങ്ങൾ, മൽസര വാരാന്ത്യത്തിലുടനീളം നീണ്ടുനിൽക്കുന്ന പ്രത്യേക തത്സമയ വിനോദ പരിപാടികൾ എന്നിവ പാക്കേജിന്റെ ഭാഗമാണ്. അതിഥികളുടെ ആവശ്യാനുസരണം സേവനങ്ങൾ ക്രമീകരിക്കാനുള്ള സൗകര്യവും സർക്യൂട്ട് നൽകുന്നുണ്ട്.

കോർപ്പറേറ്റ് ബുക്കിംഗ് സൗകര്യം

ബിസിനസ് ഡെവലപ്‌മെന്റ്, നെറ്റ്‌വർക്കിംഗ് എന്നിവയ്ക്കായി എത്തുന്ന കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കായി 50 അല്ലെങ്കിൽ 100 അതിഥികൾ ഉൾപ്പെടുന്ന പാക്കേജുകൾ ലഭ്യമാണ്. വലിയ തോതിലുള്ള കോർപ്പറേറ്റ് ഹോസ്റ്റിംഗുകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Related Articles

Back to top button