Qatar

അൽ വക്രയിൽ റെക്കോർഡ് മഴ; ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്

ദോഹ: മാർച്ച് 23-ന് ഖത്തറിലുടനീളം ലഭിച്ച മഴയുടെ കൃത്യമായ കണക്കുകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽ വക്രയിലാണ് (50 mm).

പ്രധാന സ്ഥലങ്ങളിലെ കണക്കുകൾ:

മറ്റ് പ്രധാന നഗരങ്ങളിലും ഭേദപ്പെട്ട മഴ രേഖപ്പെടുത്തിയിട്ടുണ്ട്:

  • ദോഹ: 18.5 mm
  • ഐൻ സ്നാൻ: 15.4 mm
  • റാസ് ലഫാൻ: 14.9 mm
  • ഇംഗൈത്‌ന: 12.1 mm
  • ലുസൈൽ: 4.7 mm (ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത് ഇവിടെയാണ്).

​ഇന്നും രാജ്യത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button