Qatar

ഖത്തർ ഹെലികോപ്റ്റർ അപകടം: ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

ദോഹ: ഖത്തർ പ്രാദേശിക ജലാതിർത്തിയിൽ തകർന്നു വീണ ഹെലികോപ്റ്ററിലുണ്ടായിരുന്ന ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹെലികോപ്റ്ററിൽ ആകെ ഏഴ് പേരാണ് ഉണ്ടായിരുന്നത്. കണ്ടെത്തിയ ആറ് പേരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

​കാണാതായ ഏഴാമത്തെ വ്യക്തിക്കായി പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തിൽ തീവ്രമായ തിരച്ചിൽ തുടരുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ആഭ്യന്തര മന്ത്രാലയം ആഴത്തിലുള്ള അനുശോചനം അറിയിച്ചു.

​പതിവ് ഡ്യൂട്ടിക്കിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഹെലികോപ്റ്റർ കടലിൽ തകർന്നു വീണത്. അപകടത്തിന് തൊട്ടുപിന്നാലെ തന്നെ അധികൃതർ വിപുലമായ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു

Related Articles

Back to top button