Qatar

ഖത്തറിൽ ‘അൽ-സറായത്ത്’ കാലാവസ്ഥാ സീസൺ ആരംഭിച്ചു; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത

ദോഹ: ഖത്തറിൽ വേനൽക്കാലത്തിന് മുന്നോടിയായുള്ള ‘അൽ-സറായത്ത്’ (Al-Sarayat) കാലാവസ്ഥാ സീസൺ ആരംഭിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. മാർച്ച് അവസാന വാരം മുതൽ മെയ് പകുതി വരെയാണ് സാധാരണയായി ഈ കാലാവസ്ഥാ പ്രതിഭാസം കണ്ടുവരുന്നത്.

​അതിവേഗം രൂപപ്പെടുന്ന കാർമേഘങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്യുന്ന ശക്തമായ ഇടിമിന്നലോടു കൂടിയ മഴയുമാണ് ഈ കാലയളവിന്റെ പ്രത്യേകത. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ഇടവിട്ട് ഈ പ്രതിഭാസം ഉണ്ടാകുന്നതിനാലാണ് പ്രാദേശികമായി ഇതിനെ ‘അൽ-സറായത്ത്’ എന്ന് വിളിക്കുന്നത്.

​ശക്തമായ ഇടിമിന്നലിന് പുറമെ, ആഞ്ഞടിക്കുന്ന കാറ്റിനും (Downdraft winds) ഇതിനോടനുബന്ധിച്ച് സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കാം. അതിനാൽ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.

Related Articles

Back to top button