LegalQatar

സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്

ഖത്തറിൽ സ്വകാര്യ വാഹനങ്ങൾ ടാക്സിയായോ മറ്റ് വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷൻ പെർമിറ്റിൽ (ഇസ്തിമാറ) ഏത് ആവശ്യത്തിനാണോ വാഹനം ഉപയോഗിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. ഇത് ലംഘിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഖത്തർ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 5/57 പ്രകാരം ഓരോ വാഹനവും അതിന്റെ ലൈസൻസിൽ പറഞ്ഞിട്ടുള്ള ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത സംവിധാനങ്ങൾ കൃത്യമായി നിയന്ത്രിക്കുന്നതിനുമാണ് മന്ത്രാലയം ഇത്തരം നിബന്ധനകൾ വെച്ചിരിക്കുന്നത്.

അതിനാൽ സ്വകാര്യ വാഹന ഉടമകൾ ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ജാഗ്രത പാലിക്കണം. നിയമവിരുദ്ധമായി ടാക്സി സർവീസ് നടത്തുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button