WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഈദ് അവധിദിനങ്ങളിലെ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ പ്രവർത്തനസമയം പ്രഖ്യാപിച്ചു

ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഈദുൽ അദ്ഹ അവധി ദിനങ്ങളും ഈ ദിവസങ്ങളിലെ പ്രത്യേക പ്രവൃത്തിദിനങ്ങളും പ്രഖ്യാപിച്ചു. 

● ട്രോമ ആന്റ് എമർജൻസി സെന്റർ, 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി പീഡിയാട്രിക് എമർജൻസി സെന്റർ, ആംബുലൻസ് സർവീസ് എന്നിവ പതിവ് പോലെ 24 മണിക്കൂറും പ്രവർത്തിക്കും.

● നെസ്‌മാക്ക് കാൾ സെന്റർ ജൂലൈ 20 ചൊവ്വ മുതൽ ജൂലൈ 22 വ്യാഴം വരെ അടഞ്ഞു കിടക്കും. ജൂലൈ 23 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ സേവനം പുനരാരംഭിക്കും.

● അടിയന്തര കൺസൾട്ടേഷൻ സർവീസ് ജൂലൈ 16 വെള്ളിയാഴ്ച മുതൽ ജൂലൈ 25 ഞായർ വരെ പ്രവർത്തിക്കില്ല. ഫാർമസി ഹോം ഡെലിവറി സർവീസും ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. ദേശീയ മാനസികാരോഗ്യ ഹെൽപ്പ് ലൈൻ സംവിധാനവും ജൂലൈ 16 മുതൽ 25 വരെ പ്രവൃത്തിക്കില്ല.

● ഹമദ് ബ്ലഡ് ഡോണർ സെന്ററുകൾ ജൂലൈ 19 തിങ്കൾ, ജൂലൈ 20 ചൊവ്വ എന്നീ ദിവസങ്ങളിൽ അടഞ്ഞു കിടക്കും. ജൂലൈ 21 രാവിലെ 10 മുതൽ സേവനം പുനരാരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button