
2025 ജൂൺ 23 ന് ഖത്തർ വ്യോമാതിർത്തി താൽക്കാലികമായി അടച്ചുപൂട്ടിയതിനെത്തുടർന്നുണ്ടായ യാത്രാ തടസ്സങ്ങളിൽ വിശദീകരണവുമായി ഖത്തർ എയർവേയ്സ്. 2025 ജൂൺ 26 വരെ സാധ്യമാകും വിധം ഷെഡ്യൂൾ പുനഃസ്ഥാപിച്ചു കൊണ്ടിരിക്കുകയാണെന്ന് യാത്രക്കാർക്ക് കമ്പനി ഉറപ്പ് നൽകി.
2025 ജൂൺ 30 വരെ തീയതികളിലുള്ള യാത്രക്കാർക്ക് ഇക്കാര്യങ്ങൾ ചെയ്യാമെന്ന് എയർലൈൻ പറഞ്ഞു:
● 2025 ജൂലൈ 15 വരെ സാധുതയുള്ള ഫ്ലൈറ്റ് തീയതികൾ, യാതൊരു ഫീസും നൽകാതെ മാറ്റുക.
● ഇനി യാത്ര ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, റദ്ദാക്കൽ ഫീസ് നൽകാതെ തന്നെ, നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഉപയോഗിക്കാത്ത വിമാന ടിക്കറ്റിന് റീഫണ്ട് ലഭിക്കുന്നതാണ്.
എല്ലാ യാത്രക്കാരും ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഈ വിഷയത്തെക്കുറിച്ചുള്ള അപ്ഡേറ്റുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും എയർലൈൻ നിർദ്ദേശിക്കുന്നു.