ഖത്തറിൽ ചൊവ്വാഴ്ച്ച മുതൽ കാറ്റ് ശക്തമാകും; പൊടിപടലങ്ങൾ വർധിച്ച് കാഴ്ചപരിധി കുറയാൻ സാധ്യത

ചൊവ്വാഴ്ച്ച മുതൽ മുതൽ അടുത്ത ആഴ്ച്ച വരെ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ കാറ്റിന്റെ ഭാഗമായി പൊടിപടലങ്ങൾ കൂടി ചില സ്ഥലങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്. ഈ സമയത്ത് സമുദ്ര സംബന്ധമായ മുന്നറിയിപ്പുകളും പ്രാബല്യത്തിൽ വരും.
തിങ്കളാഴ്ച്ച, പകൽ സമയത്ത് കാലാവസ്ഥ ചൂടായിരിക്കും, രാത്രിയിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
ദോഹയിലും മെസെയ്ദിലും ഏറ്റവും ഉയർന്ന താപനിലയായ 45 ഡിഗ്രി സെൽഷ്യസ് ആയിരിക്കും, അതേസമയം അബുസംറയിൽ ഏറ്റവും കുറഞ്ഞ താപനിലയായ 25 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
എല്ലാവരും ജാഗ്രത പാലിക്കാനും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ അപ്ഡേറ്റുകൾ ശ്രദ്ധിക്കാനും QMD നിർദ്ദേശിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv