ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം: ബ്ലഡ് ഡോണേഷൻ ക്യാമ്പിന് ആദ്യദിവസം മികച്ച പ്രതികരണം; ക്യാമ്പ് ജൂൺ 14 വരെ

ദോഹ: ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ബ്ലഡ് & പ്ലേറ്റ്ലെറ്റ് ഡോണേഷൻ ക്യാമ്പിൽ ജി മാക്സ് ഹൈപ്പർമാർക്കറ്റും പങ്കാളിയായി. ജൂൺ 14 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൻ്റെ ഭാഗമായി ഇന്നലെ അൽ തുമാമ മാളിൽ സംഘടിപ്പിച്ച ബ്ലഡ് ഡോണേഷൻ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.


സാമൂഹിക ഉത്തരവാദിത്തം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ജി മാക്സ് ഹൈപ്പർമാർക്കറ്റ് ഈ പരിപാടിയിൽ പങ്കാളിയായത്. ക്യാമ്പിന് വലിയ ജനപങ്കാളിത്തം ലഭിച്ചതിൽ സംഘടനാ നേതാക്കൾ സന്തോഷം രേഖപ്പെടുത്തി.


ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയും ഹമദ് മെഡിക്കൽ കോർപ്പറേഷനും കൂടി നടത്തുന്ന ഈ സേവനം, സമൂഹത്തിൽ രക്തദാനത്തിന്റെ അവശ്യകതയും, അതിലൂടെ ജീവൻ രക്ഷിക്കാനുള്ള മനുഷ്യനേറ്റുള്ള ബാധ്യതയും ചൂണ്ടിക്കാട്ടുന്നു.

പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ജി മാക്സ് ഹൈപ്പർമാർക്കറ്റ് മാനേജിങ് പാർട്ട്ണർ ശ്രീ. ഫൈസൽ സുവൈദി ഹമദ് ഹോസ്പിറ്റൽ പ്രതിനിധികൾ കൈമാറി

ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് നായർ, ശംസുദ്ധീൻ ഇസ്മായിൽ, ജോർജ്ജ് അഗസ്റ്റിൻ ഡോ: ഹംസ സുവൈടി, മേദത്ത് മൂസ ആശംസ അറിയിച്ചു
നൗഫൽ കട്ടുപ്പാറ, ജാഫർ കമ്പാല, ഇർഫാൻ പകര, നിയാസ് കൊട്ടപ്പുറം, സൈദ് തെന്നല, സലീം ഇടശ്ശേരി, രജീഷ് എന്നിവർ നേതൃത്വം നൽകി രക്തദാനത്തിന്റെ മഹത്വം ഓർമിപ്പിക്കുന്ന ഈ നന്മയുടെ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ ദാതാക്കളോടും സംഘാടകർ നന്ദിയും കൃതജ്ഞതയും അറിയിച്ചു.